June 23, 2026
Explore

3-D പ്രിന്റിങ് മേഖലയിലെ കരിയർ സാധ്യതകൾ

  • August 31, 2023
  • 1 min read
3-D പ്രിന്റിങ് മേഖലയിലെ കരിയർ സാധ്യതകൾ

തിരുവനന്തപുരം പി. ടി. പി നഗറിലെ നിർമിതി കേന്ദ്രയിൽ 3-ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ആരംഭിച്ച വാർത്ത വളരെ ഏറെ പ്രചാരം നേടിയിരുന്നു. എന്താണ് 3-ഡി പ്രിന്റിങ് ? ചെറിയ ഉപകരണങ്ങൾ മുതൽ പാലങ്ങൾ അടക്കമുള്ള വലിയ പ്രോജക്ടുകൾ വരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെലവും മനുഷ്യാദ്ധ്വാനവും കുറച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ഛ് നിർമിക്കുന്നതിനാണ് ത്രീ ഡി പ്രിന്റിങ് എന്ന് പറയുന്നത്.

നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും മറ്റു നിർമിതികളുടെയും ത്രിമാന മോഡൽ സോഫ്ട്‍വെയറുകൾ ഉണ്ടാക്കിയതിന് ശേഷം സ്ലൈസിംഗ് സോഫ്ട്‍വെയറുകളുടെ സഹായത്തോടെ ഈ മോഡലുകളെ വിവിധ ലയറുകളാക്കി മാറ്റുന്നു.  ശേഷം ത്രീഡി പ്രിന്ററുകളുടെ സഹായത്തോടെ ഒന്നൊന്നായി പ്രിന്റ് ചെയ്യുന്ന രീതിയാണ് ഉപയോഗിക്കുന്നത്. പ്രിന്ററുകളുടെ സ്വഭാവവും പ്രിന്റ് ചെയ്യേണ്ട ഉത്പന്നങ്ങളുടെ രീതിയുമനുസരിച്ച് പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, റെസിൻ, സെറാമിക്, ജൈവ വസ്തുക്കൾ  എന്നിവ പ്രിന്ററുകളിൽ ഇപയോഗിക്കാറുണ്ട്. മെഡിക്കൽ സംബന്ധമായോ മറ്റോ ഉള്ള ചില സവിശേഷ ആവശ്യങ്ങൾക്കായി ഭക്ഷ്യ വസ്തുക്കൾ, ജൈവ ഉത്പന്നങ്ങൾ എന്നിവ ത്രീഡി പ്രിൻററുകളിൽ ഉപയോഗിക്കാം.

ത്രീഡി പ്രിൻറർ ഓപ്പറേറ്റർ, ത്രീഡി ഡിസൈനർ, മെറ്റീരിയൽ എൻജിനീയർ, ആർക്കിടെക്ട്, മെക്കാനിക്കൽ/എയറോസ്പേയ്സ് എൻജിനീയർ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എൻജിനീയർമാർ, ക്വാളിറ്റി കൺട്രോൾ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ്വെയർ ഡെവലപ്പർ, ഓൺട്രപ്രണർ തുടങ്ങിയ മേഖലകളിൽ  തൊഴിലവസരമുണ്ടാവും.

ത്രീഡി പ്രിന്റിങ് മേഖലയിലെ പഠനാവസരങ്ങൾ നൽകുന്ന ചില സ്ഥാപനങ്ങൾ:

⦾ ദേശീയ ഇലക്രോണിക്സ് & ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് അടക്കം പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി (നീലിറ്റ്) ത്രീഡി പ്രിന്റിങ്/ അഡിറ്റീവ് മാനുഫാക്ചറിംഗിലെ   സർട്ടിഫിക്കറ്റ്/ ഡിപ്ലോമ.

⦾ ചില ഐ. ഐ. ടി/ എൻ. ഐ. ടി കളിലെ  ത്രീഡി  പ്രിന്റിങുമായി ബന്ധപ്പെട്ട എം. ടെക് പ്രോഗ്രാമുകൾ.

⦾ ജെ.ഐ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്സ്ഡ് സ്റ്റഡീസ് ആൻഡ് റിസർച്ച്, കൊൽക്കത്ത- സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡിറ്റീവ് മാനുഫാക്ചറിംഗ് ആൻഡ് ത്രീഡി പ്രിന്റിങ്.

⦾ സീഡാക്, കോഴ്‌സെറാ, ഫ്യൂച്ചർ ലേൺ, യുഡമി, ലിങ്ക്ടിൻ, എൻ .ടി .പി .എൽ തുടങ്ങിയ ഒട്ടേറെ പ്ലാറ്റ്ഫോമുകളിലൂടെ ഓൺലൈൻ അവസരങ്ങളുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലും 3-ഡി പ്രിന്റിങ് പഠിക്കാൻ അവസരങ്ങളുണ്ട്.

Summary: India is at the forefront of the rapidly growing 3-D printing industry, with a wide range of applications across diverse sectors, including manufacturing, healthcare, and construction. The future of 3D printing is bright, with a growing demand for skilled professionals. To meet this demand, there are wide variety of educational and training opportunities in 3-D printing, from certificate programs to online courses to master’s degree programs.