യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 26 നവംബർ 2024
നവംബർ 26, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്മന്റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് – മാർച്ച് 2024 (2023 പ്രവേശനം) പരീക്ഷകൾ ഡിസംബർ 16-ന് തുടങ്ങും. കേന്ദ്രം : അറബിക് പഠനവകുപ്പ് കാ ലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി, (2018 പ്രവേശനം മാത്രം) നവംബർ 2024 സപ്ലിമെ ന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. സുവോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എ. പൊളിറ്റിക്കൽ സയൻസ് 2021-2023 & 2020-2022 ബാച്ച് (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ജൂലൈയിൽ നടത്തിയ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എ. പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആന്റ് ഡിപ്ലോമസി 2022-2024 ബാച്ച്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ 2021-2023 ബാച്ച് (സപ്ലിമെന്ററി) എന്നീ സി.എസ്.എസ്. പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. ഇലക്ട്രോണിക്സ് (ഒപ്റ്റോഇലക്ട്രോണിക്സ്), എം.എസ്സി. ഇലക്ട്രോണിക്സ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2022-2024 ബാച്ച് എന്നീ സി.എസ്.എസ്. പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (റെഗുലർ – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഡിസംബർ 03 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 28 മുതൽ ഡിസംബർ 13 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 04 മുതൽ 13 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഡിസംബർ 12 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഡിസംബർ 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റർ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2018 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here