December 4, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 നവംബർ 2024

  • November 30, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 നവംബർ 2024
Share Now:

നവംബർ 30, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഫുൾ ടൈം ആന്റ് പാർട്ട് ടൈം എം.ബി.എ., എം.ബിഎ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മന്റ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 12 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും


പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. ഫിലോസഫി ഏപ്രിൽ 2023 / എം.എ. സംസ്കൃതം ( ജനറൽ ), എം.എ. സംസ്കൃതം സാഹിത്യ ( സ്പെഷ്യൽ ) ഏപ്രിൽ 2024 എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2023 & ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.



കേരള സർവകലാശാല

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബയോ ഇൻഫോമാറ്റിക്സ് (സിബിസിഎസ് 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ അഞ്ചിന് എടത്തല എംഇഎസ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബിവോക്ക് അഡ്വാൻസ് കോഴ്സ് ഇൻ മൾട്ടി സ്പോർടസ് ആന്റ് ഫിൻസ് ട്രെയിനിംഗ് (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ അഞ്ച് മുതൽ മാറമ്പള്ളി എംഇഎസ് കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.



പരീക്ഷാ ഫലം

ഏഴാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎ, എംഎസ്സി (2020 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരി ശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.



എം.ജി സർവകലാശാല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എംഎസ്സി ഡാറ്റ അനലിറ്റിക്സ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ത്രിവത്സര യൂണിൻറി എൽഎൽബി (2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി സെപ്റ്റംബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോ ധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎ ബിസിനസ് ഇക്കണോമിക്സ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അ ടച്ച് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

അഫിലിയേഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ജൂൺ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് കോമേഴ്സ്, മാസ്റ്റർ ഓഫ് കോമേഴ്സ് ആന്റ് മാനേജ്മെന്റ് (പിജിസിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ് 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


പരീക്ഷ തീയതി മാറ്റി

ഡിസംബർ ആറു മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (കഡിനു് ആന്റ് സെമസ്റ്റർ 2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്മിഷൻ സപ്ലി മെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ദ്വിവൽസര കോഴ്സ് പരീക്ഷകൾ ഡിസംബർ ഏഴിന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ ബിപിഇഎഡ് (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒമ്പതു മുതൽ നടക്കും. ഡിസംബർ രണ്ടു അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബർ മൂന്നു വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ നാലു വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 16 മുതൽ നടക്കും. ഡിസംബർ മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബർ നാലു വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *