യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 29 നവംബർ 2024
നവംബർ 29, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആ ന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്മന്റ് ഇൻ അറബിക് (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫി ക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ് സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്.
രജിസ്ട്രേഷൻ ഫീസ് 135/- രൂപ. ഡിസംബർ 13-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല,മലപ്പുറം 673 635 ( ഫോൺ – 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ arabhod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിലോ ഡിസം ബർ 16-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെമസ്റ്റർ (CCSS-UG 2011, 2012, 2013 പ്രവേശനം) ബി.എ അഫ്സൽ-ഉലമ, ബി.എസ്. സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
പത്താം സെമസ്റ്റർ (2016, 2017, 2018 പ്രവേശനം) ബി.ബി.എ. എൽ.എൽ.ബി. ഹോണേ ഴ്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം. എട്ടാം സെമസ്റ്റർ (2014 സ്കീം) വിവിധ ബി.ടെക്. ഏപ്രിൽ 2022, ഏപ്രിൽ 2023, നവംബർ 2021, നവംബർ 2022 പരീക്ഷകളുടെയും (2009 സ്കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി. എൻവയോൺമെന്റൽ സയൻസ് ആന്റ് എൻവയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216), ബി.എസ്സി. കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315) (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2023, 2022 & 2021 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ – exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 07 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് SLCM (2022 & 2021 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 08 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 2024 ഡിസംബർ 2 മുതൽ ശാസ്താംകോട്ട് യു.ഐ.റ്റി യിലും കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിലും വച്ച് നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ പരീക്ഷ 2024 ഡിസംബർ 11 മുതൽ നടത്തുന്നു.
പരീക്ഷ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം. (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) പരീക്ഷകൾ 2024 ഡിസംബർ 16 മുതൽ ആരംഭിക്കുന്നു. പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഡിസംബർ 05 മുതൽ അതാത് കോളേജുകളിൽ നിന്നും ലഭ്യമാകുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്/കോംപ്രിഹെൻസീവ് വാസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി & എത്തനോഫാർമക്കോളജി യുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ് ഡബ്ല്യു എം.ടി.ടി.എം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്സി ചാൻസ് ) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 10-12-2024.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം സെമെസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ്സ് (PGDDSA) റെഗുലർ/സപ്ലിമെന്ററി, മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഡിസംബർ 10 മുതൽ 13 വരെയും പിഴയോടുകൂടെ ഡിസംബർ 16 വരെയും അപേക്ഷിക്കാം.
Follow our WhatsApp Channel for instant updates: Join Here