December 4, 2024
Scholarships

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപിന് അപേക്ഷിക്കാം

  • November 30, 2024
  • 1 min read
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപിന് അപേക്ഷിക്കാം
Share Now:

വിമുക്തഭടന്മാരുടെയും (ആർമി/നേവി/എയർഫോഴ്സ്), വിമുക്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെയും അർഹതയുള്ള വാർഡുകൾ , വിധവകൾ, എന്നിവർക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്റ്റോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കേന്ദ്രീയ സൈനിക് ബോർഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 2024-25 അധ്യയനവർഷം നിശ്ചിത പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകളിൽ ആദ്യവർഷത്തിൽ പ്രവേശനം നേടിയവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത് . കോഴ്സ് കാലയളവിലേക്ക് (രണ്ടുമുതൽ അഞ്ചുവർഷം വരെ) സ്കോളർഷിപ്പ് അനുവദിക്കും.

യോഗ്യത

2024-25 അധ്യയനവർഷം അംഗീകരിക്കപ്പെട്ട കോഴ്സുകളിൽ ഒന്നിൽ ആദ്യ വർഷത്തിൽ (ലാറ്ററൽ എൻട്രി ഒഴികെ പ്രവേശനം നേടിയവരായിരിക്കണം. രണ്ടാംവർഷത്തിലോ തുടർവർഷങ്ങളിലോ പഠിക്കുന്നവരെ പരിഗണിക്കുന്നതല്ല.

ചില കോഴ്സുകളുടെ വിദ്യാഭ്യാസയോഗ്യത: എം.ബി.ബി.എസ് -10+2, ബി.ഇ /ബി.ടെക് – 10+2/ ഡിപ്ലോമ, ബി.എഡ്., എം.ബി.എ -ബിരുദം. യോഗ്യതാ കോഴ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കൂടി കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.

പ്രതിവർഷ സ്കോളർഷിപ്പ് നിരക്കുകൾ ആൺകുട്ടികൾക്ക് 30,000 രൂപയും പ്രതിമാസം 2500 രൂപ നിരക്കിൽ, പെൺകുട്ടികൾക്ക് 86,000 രൂപയും പ്രതിമാസം 3000 രൂപ നിരക്കിൽ ആണ്.

അപേക്ഷ

പദ്ധതിയുടെ വിശദാംശങ്ങൾ ksb.gov.in (പി.എം.എസ്.എസ് ലിങ്ക്ൽ ലഭ്യമാണ്. അപേക്ഷ ഇതേ ലിങ്ക് വഴി നവംബർ 30 നകം നൽകണം.

Summary: Eligible wards and widows of ex-servicemen (Army/Navy/Air Force) and ex-Indian Coast Guard personnel can apply for the Prime Minister’s Scholarship Scheme.

Share Now:

Leave a Reply

Your email address will not be published. Required fields are marked *