Explore

അസാപ് കേരളയുടെ മൂന്ന് സൗജന്യ നൈപുണ്യ കോഴ്സുകൾ

  • November 12, 2023
  • 1 min read
അസാപ് കേരളയുടെ മൂന്ന് സൗജന്യ നൈപുണ്യ കോഴ്സുകൾ
Share Now:

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള വനിതകൾക്കും മത്സ്യതൊഴിലാളി, പട്ടികജാതി, വർഗ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്കുമായി മികച്ച തൊഴിൽ സാധ്യതയുള്ള മൂന്ന് സൗജന്യ കോഴ്സുകൾ സംഘടിപ്പിക്കുന്നു.

കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ട് പിന്തുണ ഉള്ളതിനാൽ പ്രവേശനം ലഭിക്കുന്നവർക്ക് കോഴ്സ് പൂർണമായും സൗജന്യമായി തന്നെ പഠിക്കാം. മെഡിക്കൽ കോഡിങ്, ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് എന്നീ കോഴ്സുകളാണ് ഇപ്പോൾ നൽകുന്നത്. ഇവയെ കുറിച്ച് വിശദമായി അറിയാം.

1. സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംങ്

ഈ കോഴ്സിന് എറണാകുളം നിവാസികളായ വനിതകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 27 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: 9495999713

2. ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.

ബിഇ/ ബിടെക്/ എംഇ/ എംടെക് (CS/IT), എംസിഎ ബിരുദധാരികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9495999706

3. സർട്ടിഫിക്കറ്റ് ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹയർ സെക്കന്ററി ആണ് പ്രവേശന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9495999679

വിശദവിവരങ്ങൾക്ക് https://asapkerala.gov.in എന്ന സൈറ്റ് സന്ദർശിക്കാം

Summary: The Kerala government’s skill development agency, ASAP, is organizing three free Skill development courses with excellent job prospects. These include a course in Medical Coding and Medical Billing for women in Ernakulam, and courses in Full Stack and Logistics & Supply Chain Management for people for SC, ST, and fishing communities. Those who are eligible can study the courses completely free of cost.

Share Now: