Career News

CMAT പ്രവേശന പരീക്ഷ അപേക്ഷ ക്ഷണിച്ചു.

  • April 17, 2024
  • 1 min read
CMAT പ്രവേശന പരീക്ഷ അപേക്ഷ ക്ഷണിച്ചു.
Share Now:

പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് NTA നടത്തുന്ന നാഷണൽ ലെവൽ പ്രവേശന പരീക്ഷയാണ് കോമൺ മാനേജ്മെൻ്റ് അഡ്മിഷൻ ടെസ്റ്റ് (CMAT). എ.ഐ.സി.ടി.ഇ (AICTE) സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ, എന്നിവയിൽ 2024-25 അക്കാദമിക് വർഷത്തെ മാനേജ്മെൻ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 2024 മാർച്ച് 29 മുതൽ ഏപ്രിൽ 18 വരെയാണ് അപേക്ഷിക്കാൻ സമയം. ഈ വർഷം മെയ് മാസത്തിലാണ് പരീക്ഷ ഉണ്ടാവുക. 19 ഏപ്രിൽ മുതൽ 21 ഏപ്രിൽ വരെയാണ് അപേക്ഷയിലെ തെറ്റു തിരുത്താൻ സാധിക്കുക.

യോഗ്യത

വിദ്യാർത്ഥി ഒരു ഇന്ത്യൻ പൗരനായിരിക്കണം. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം കഴിയുകയോ അല്ലെങ്കിൽ ഈ വർഷം ബാച്ച്ലർ പ്രോഗ്രാമിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതിയവരോ, എഴുതാൻ നിക്കുന്നവരോ ആയിരിക്കണം. പ്രായ പരിധിയില്ലാ. ശ്രദ്ധിക്കുക: അവസാന സെമസ്റ്റർ പരീക്ഷയുടെ ഫലം അഡ്മിഷൻ തുടങ്ങുന്നതിനു മുമ്പേ വന്നിരിക്കണം.

അപേക്ഷിക്കേണ്ട വിധം

  • NTA യുടെ CMAT പരീക്ഷക്കായുളള ഒഫീഷ്യൽ വെബ്സൈറ്റായ https://exams.nta.ac.in/CMAT/# പോവുക.
  • ഗൈഡിലൈൻസും മറ്റു വിശദവിവരങ്ങളും വായിച്ച് മനസ്സിലാക്കുക.
  • സൈറ്റിൽ ഇമെയിലും മൊബൈൽ നമ്പറും വച്ച് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും കൊടുത്ത് ഓൺലൈനായി അപേക്ഷ പൂരിപ്പിയ്ക്കുക.
  • എക്സാം സെൻ്റർ എല്ലാം കൊടുത്ത ശേഷം സബ്മിറ്റ് ചെയുക.
  • പിന്നീട് SBI അല്ലെങ്കിൽ HDFC ബാങ്ക് വഴി നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/യുപിഐ എന്നിവയിലൂടെ പേയ്മെൻ്റ് നടത്തുക.
  • അപേക്ഷയുടെ കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

അപേക്ഷ ഫീസ്

ജനറൽEWS/SC/ST/OBC-(NCL)/PwDതേർഡ് ജെൻഡർ
പെൺ- 1000/-
ആൺ- 2000/-
പെൺ- 1000/-
ആൺ- 1000/-
1000/-

പരീക്ഷാ പാറ്റേൺ

പരീക്ഷ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. എല്ലാ ചോദ്യങ്ങൾക്കും 4 മാർക്ക് വീതമാണുള്ളത്. ഓരോ ശരി ഉത്തറത്തിനും 4 മാർക്ക് ലഭിക്കും. ഓരോ തെറ്റ് ഉത്തരത്തിനും 1 മാർക്ക് വീതം കുറയും.

ചോദ്യങ്ങളുടെ തരങ്ങൾചോദ്യങ്ങളുടെ എണ്ണംപരമാവധി മാർക്ക്
ക്വാണ്ടിറ്റേറ്റീവ് ടെക്നിക്കുകളും ഡാറ്റ ഇൻ്റർപ്രെറ്റേഷനും2080
ലോജിക്കൽ റീസണിംഗ്2080
ഭാഷ മനസ്സിലാക്കൽ2080
പൊതു അവബോധം2080
ഇന്നൊവേഷൻ & എൻ്റർപ്രണർഷിപ്പ്2080
ടോട്ടൽ100400

പരീക്ഷാ കേന്ദ്രങ്ങൾ

എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.

CMAT പരീക്ഷയുടെ മാർക്ക് എടുക്കുന്ന സ്ഥാപനങ്ങൾ

  • എൻ.ഐ.ടി. ഭോപാൽ
  • എൻ.ഐ.ടി. ആന്ധ്രാപ്രദേശ്
  • നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)
  • നാഷണൽ ഇൻഷുറൻസ് അക്കാദമി (പുണെ)
  • ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻ്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെ ക്നോളജി (ഹൈദരാബാദ്)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻറ് (വിവിധ കേന്ദ്രങ്ങൾ)
  • എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെൻറ് ആൻഡ് സോഷ്യൽ ചേഞ്ച് (പട്‌ന)
  • എ.ബി.വി.- ഐ.ഐ.ഐ.ടി.എം. (ഗ്വാളിയർ)
  • രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെ ട്രോളിയം ടെക്നോളജി (അമേഠി)
  • മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് (ചെന്നൈ)
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂ രിറ്റീസ് മാർക്കറ്റ് (നവിമുംബൈ)
  • വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെ ൻറ് (പുണെ)
  • കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി (തിരുവനന്തപുരം)
  • കേരള കാർഷിക സർവകലാശാല (തൃശൂർ)
  • കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി
  • കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കൊച്ചി)
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് (തിരുവനന്തപുരം)
  • കോളേജ് ഓഫ് എൻജിനിയറിങ് (തിരുവനന്തപുരം)

കൂടുതൽ വിവരങ്ങൾക്കായി NTA യുടെ കോമൺ മാനേജ്മെൻ്റ് അഡ്മിഷൻ ടെസ്റ്റിൻ്റെ (CMAT) സൈറ്റായ https://exams.nta.ac.in/CMAT/# സന്ദർശിക്കാം.

Summary: Applications of CMAT( Common Management Admission Test) for post graduate management courses are open now for the academic year of 2024-25.

Share Now: