Explore

പ്ലസ്ടുവിനു ശേഷം എന്ത് ? അറിയാം വിവിധ പ്രവേശന പരീക്ഷകൾ.

  • April 9, 2024
  • 1 min read
പ്ലസ്ടുവിനു ശേഷം എന്ത് ? അറിയാം വിവിധ പ്രവേശന പരീക്ഷകൾ.
Share Now:

പ്ലസ്ടുവിൽ സയൻസ് ഹ്യൂമാനിറ്റീസ് കോമേഴ്സ് സ്ട്രീമുകൾ തിരഞ്ഞെടുത്ത ശേഷം ഇനി എങ്ങോട്ട് എന്ന ചോദ്യം നമ്മളിൽ പലർക്കും ഉണ്ടാകുന്നതാണ്. ഏത് പഠന മേഖലയിലേക്ക് തിരിയണം എന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ ഉള്ള ചോദ്യമാണ് എങ്ങനെ ആ കോഴ്സിലേക്ക് എത്തിച്ചേരാം എന്നത്. 12-ന് ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾക്ക് എഴുതാൻ സാധിക്കുന്ന വിവിധ പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.

NEET

National Eligibility cum Entrance Test
പ്ലസ്ടുവിൽ ബയോളജി സയൻസ് വിഷയം പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ, പാരാമെഡിക്കൽ രംഗത്തേക്ക് ഉന്നത പഠനത്തിനായി NEET UG പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷക്ക് അപേക്ഷിക്കാനായി NTA ( National Testing Agency) യുടെ സൈറ്റായ https://exams.nta.ac.in/NEET/ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 9 മുതൽ മേയ് 5 വരെ അപേക്ഷിക്കാം.

KEAM

Kerala Engineering, Agriculture and Medical Entrance Exam.
വിദ്യാർഥികൾക്ക് 12-നു ശേഷം എൻജിനീയറിങ്, ബി ആർക്, മെഡിക്കൽ, അഗ്രികൾച്ചർ, എന്നിങ്ങനെയുള്ള കോഴ്സുകൾ പഠിക്കാനായി, ഓഫീസ് ഓഫ് ദ് കമ്മിഷണർ ഫോർ എൻട്രൻസ് എക്സാം (CEE) നടത്തുന്ന പ്രവേശന പരീക്ഷയാണ് KEAM. ഇതിനായി കേരള ഗവൺമെൻ്റിൻ്റെ കീഴിലുള്ള CEE യുടെ KEAM പോർട്ടലായ https://cee.kerala.gov.in/keamonline2024/ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കവുന്നതാണ്. 2024 ഏപ്രിൽ 17 വരെയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

CLAT

Common Law Admission Test നിയമ പഠനത്തിനു താല്പര്യമുള്ള വിദ്യാർഥികൾക്ക് പ്ലസ്ടുവിനു ശേഷം ലോ കോളേജുകളിലും നാഷണൽ ലോ യൂണിവേഴ്സിറ്റികളിലുമായി നിയമം പഠിക്കാൻ CLAT പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. ഇതിനായി CLAT ഒഫീഷ്യൽ വെബ്സൈറ്റായ https://consortiumofnlus.ac.in/clat-2024/ പോയി രജിസ്റ്റർ ചെയ്ത അപേക്ഷിക്കാവുന്നതാണ്.

CUET UG

Common University Entrance Test
പ്ലസ്ടു പഠനത്തിനു ശേഷം, വിവിധ ഡിഗ്രീ വിഷയങ്ങളിൽ കേന്ദ്ര സർവ്വകലാശാലകളിലും ഇക്കൊലം മുതൽ ഡീമെഡ് യൂണിവേഴ്സിറ്റികളിലും ഉന്നത പഠനത്തിനായി ഉള്ള പ്രവേശന പരീക്ഷയാണ് CUET UG. വിശദ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനുമായി NTA യുടെ സൈറ്റ് സന്ദർശിക്കാം. https://cuetug.ntaonline.in/universities/

JEE

Joint Entrance Examination IIT, NIT, പോലുള്ള നാഷനൽ ലെവൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഉള്ള പ്രവേശന പരീക്ഷയാണ് JEE. രണ്ട് ഘട്ടങ്ങളിലായാണ് ഈ പരീക്ഷ നടക്കുക : JEE മെയിൻ & JEE അഡ്വാൻസ്. JEE ആപേക്ഷിക്കാനായി സൈറ്റ് സന്ദർശിക്കാം https://jeemain.nta.ac.in/

LSAT

Law School Admission Test
അമേരിക്ക, കാനഡ, എന്നിങ്ങനെ വിദേശ രാജ്യങ്ങളിൽ നിയമപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എഴുതേണ്ട പ്രവേശന പരീക്ഷയാണ് LSAT. https://www.lsatindia.in/exam-basics/

NATA

National Aptitude Test for Architecture
ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (B. Arch) പഠിക്കാൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ലെവൽ പ്രവേശന പരീക്ഷയാണ് NATA. https://www.nata.in/

CAT at CUSAT

Common Admission Test
പ്ലസ്ടു പഠനത്തിനു ശേഷം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് CAT ക്കു അപേക്ഷിക്കാവുന്നതാണ്. https://admissions.cusat.ac.in/#

NDA

National Defense Academy
പ്ലസ്ടു പഠനത്തിനു ശേഷം ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് UPSC നടത്തുന്ന NDA എക്സാം എഴുതാവുന്നതാണ്. നേവിയിലും, എയർഫോഴ്സിലും ചേരാൻ പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കായി UPSC വെബ്സൈറ്റ് സന്ദർശിക്കാം. https://upsc.gov.in/

NISER- NEST

National Entrance Screening Test
പ്ലസ്ടു പഠനത്തിനു ശേഷം NEST പ്രവേശന പരീക്ഷ എഴുതി NISER ഭുവനേശ്വരിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് M. Sc പഠിക്കാം. 2024 ഏപ്രിൽ 3 മുതൽ മേയ് 31 വരെ അപേക്ഷിക്കാവുന്നതാണ്. https://www.nestexam.in/

IISC Bangalore

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാല് വർഷ ഡിഗ്രീ കോഴ്സുകൾ പഠിക്കാനായി ഇപ്പൊ അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ മേയ് 5 വരെയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ആപേക്ഷിക്കാനായി സൈറ്റ് സന്ദർശിക്കാം https://admissions.iisc.ac.in/

BITSAT

പിലനിയിലും ഹൈദരാബാദിലുമുള്ള ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് ഉള്ള പ്രവേശന പരീക്ഷയാണ് BITSAT. എൻജിനീയറിങ്, ബാച്ചിലർ ഓഫ് സയൻസ്, ബാച്ചിലർ ഓഫ് ഫാർമസി എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഈ പരീക്ഷക്കു കീഴിൽ വരുന്നത്. 2024 ഏപ്രിൽ 11 വരെയാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. https://www.bits-pilani.ac.in/bitsat/

VITEEE

Vellore Institute of Technology Engineering Entrance Examination
പ്ലസ്ടു പഠനത്തിനു ശേഷം വിദ്യാർഥികൾക്ക് VIT, വെല്ലൂർ, തമിഴ് നാട്ടിൽ എൻജിനീയറിങ് പഠിക്കാനായിയുള്ള പ്രവേശന പരീക്ഷയാണ് VITEEE. 2024 ഏപ്രിൽ 10 അപേക്ഷിക്കാനുള്ള അവസാന തിയതി. വിശദ വിവരങ്ങൾക്കയി സൈറ്റ് സന്ദർശിക്കാം https://viteee.vit.ac.in/

JIPMER

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിലേക്കുള്ള മെഡിക്കൽ, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് എന്ന കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. കൂടുതൽ വിവരങ്ങൾക്കായി സൈറ്റ് സന്ദർശിക്കാം https://jipmer.edu.in/

Summary: These are several major entrance exams which students can apply after 12th for their higher education in various science, commerce and humanities fields.

Share Now: