Career News

ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അപേക്ഷിക്കാം

  • February 21, 2024
  • 1 min read
ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അപേക്ഷിക്കാം
Share Now:

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ നാവിക് (ജനറൽ ഡ്യൂ ട്ടി) തസ്തികയിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 27 വൈകീട്ട് 5.30 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. പുരുഷന്മാർക്കാണ് 02/2024 ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പ് കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സനൽ ടെസ്റ്റ് (CGEPT) വഴി അവസരം.

ഇന്ത്യൻ നാവികസേനയിൽ ഓഫീസറാവാൻ ആഗഹിക്കുന്നവർക്കുള്ള സുവർണാവസരമാണ് ഇത്.ഏപ്രിൽ മാസത്തിൽ ഒന്നാം ഘട്ട പരീക്ഷ ഉണ്ടായിരിക്കും.

വിവിധ മേഖലകളിലായി 260 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വടക്ക്, പടിഞ്ഞാറ്, വടക്ക് കിഴക്ക്, കിഴക്ക്, വടക്ക് പടിഞ്ഞാറ്, ആൻഡമാൻ & നിക്കോബാർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ വിതരണം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒഴിവുകളിൽ കേരളം, കർണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും ദാദാർ & നഗർ ഹവേലി, ദാമൻ & ഡിയു, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്നു. കിഴക്കൻ മേഖലയിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉൾപ്പെടുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://joinindiancoastguard.gov.in/ സന്ദർശിക്കുക.

REGIONGENEWSOBCSTSCTOTAL
NORTH3181781479
WEST2671471266
NORTH EAST2771471268
EAST13374633
NORTH WEST5131212
ANDAMAN AND NICOBAR1113
TOTAL10226572847260
ഒഴിവുകൾ

യോഗ്യത:

  • മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
  • 18-22 വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2002 സെപ്റ്റംബർ 1നും 2006 ആഗസ്റ്റ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • എല്ലാവിഷയങ്ങൾക്കും ലഭിച്ച മാർക്ക് ഓൺലൈൻ അപേക്ഷയിൽ കൃത്യമായും കാണിച്ചിരിക്കണം.
  • ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

പട്ടികജാതി/വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഇളവുണ്ട്.

അപേക്ഷ ഫീസ് :

  • ഒ. ബി. സി/ ജനറൽ കാറ്റഗറി : 300/-
  • എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഫീസില്ല

തിരഞ്ഞെടുപ്പ് പ്രക്രിയ:

നാല് ഘട്ടങ്ങളിലായിയാണ് ഇന്ത്യൻ കോസ്റ്ഗാർഡിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക:

  • ഒന്നാം ഘട്ടം : കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
  • രണ്ടാം ഘട്ടം : അസസ്മെന്റ്/അഡിപ്റ്റബിലിറ്റി ടെസ്റ്റ്.
  • മൂന്നാം ഘട്ടം : കായികക്ഷമത പരിക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ.
  • നാലാം ഘട്ടം : ട്രെയിനിങ്.

Summary: 60 Navik (General Duty) vacancies await young men (18-22, 2002-2006 birth) in the Indian Coast Guard! Apply online by Feb 27th if you have 12th pass with Physics & Maths and are physically/ medically fit. Serve the nation, secure your future. Details & Apply: https://joinindiancoastguard.gov.in/ Vacancies across North, West, East, South (Kerala, Karnataka, Goa) & more.

Share Now: