Scholarships

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

  • February 21, 2024
  • 1 min read
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Share Now:

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലേക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിൽ അപേക്ഷ ക്ഷണിച്ചു.

മാർച്ച് 18 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി. scholarship.kshec.kerala.gov.in സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് വഴി അപേക്ഷിക്കവുന്നതാണ്.

ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള എയ്ഡഡ് കോളേജുകളിൽ എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ സമാനമായ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കും ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക്, https://scholarship.kshec.kerala.gov.in/ സന്ദർശിക്കുക.

വിഭാഗംവിഷയംഅപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡംസ്കോളർഷിപ് വിതരണ ശതമാനം
എസ് .സി


സയൻസ് ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് 55%10%
ബിസിനസ് സ്റ്റഡീസ്60%————————–
എസ് .ടിഎല്ലാ വിഷയങ്ങളിലുംPass10%
ഒ.ബി.സിസയൻസ് 60%27%
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ്55%————————–
ബിസിനസ് സ്റ്റഡീസ്65%
ഫിസിക്കലി ചാലഞ്ചഡ്
എല്ലാ വിഷയങ്ങളിലും45%3%
ജനറൽസയൻസ് & ബിസിനസ് സ്റ്റഡീസ്75%50%
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ്60%————————–

ഈ വർഷം സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർവർഷങ്ങളിലും സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ അവരുടെ അക്കാദമിക് മികവും പാഠ്യേതര പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും വിലയിരുത്തും. സ്കോളർഷിപ്പിന്റെ തുകയും ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും കൗൺസിൽ തീരുമാനിക്കും.

സ്കോളർഷിപ് തുക:

ബിരുദ പഠനത്തിന്:

  • ഒന്നാം വർഷം: 12,000 /-
  • രണ്ടാം വർഷം:18,000 /-
  • മൂന്നാം വർഷം:24,000 /-


ബിരുദാനന്തര ബിരുദ തുടർ പഠനത്തിന്:

  • ഒന്നാം വർഷം: 40,000 /-
  • രണ്ടാം വർഷം: 60,000 /-

അപേക്ഷിക്കേണ്ട രീതി

  1. scholarship.kshec.kerala.gov.in – എന്ന വകുപ്പിന്റെ വെബ്സൈറ്റിലെ ‘Apply Scholarship’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. Registration form – തന്നിരിക്കുന്ന details (register no/roll number- പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക), Address,Instituition details,Bankdetails, Scholarship details തുടങ്ങിയ tab – കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്യുക.
  3. Upload details tab-ൽ (Photo, Signature, SSLC Certificate, Bank pass book, Plus two marksheet) എന്നിവ upload ചെയ്യുക.
  4. Registration process complete ചെയ്ത് submit ചെയ്യുക.
  5. സ്കോളര്‍ഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം View ചെയ്ത് സബ്‌മിറ്റ് ചെയ്തതിന് ശേഷം രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  6. വിദ്യാർത്ഥിക്ക് പഠിക്കുന്ന സ്ഥാപനത്തിൽ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റുകൾ സഹിതം സമർപ്പിക്കണം.

Summary: he Kerala State Higher Education Council is offering Higher Education Scholarships to first-year undergraduate students studying aided courses at government/aided/government colleges in the state. Indian citizens pursuing non-professional programs are eligible to apply, except for SC/ST students in similar courses at IHRD Applied Science Colleges. Applications are open until March 18th, 2024, and can be submitted through the scholarship menu link on the website: https://scholarship.kshec.kerala.gov.in/. Visit the website for more details and eligibility criteria.

Share Now: