Explore

ജോലി നേടാൻ കാലിക്കറ്റിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ – കോഴ്സുകൾ, അപേക്ഷ തിയ്യതി, പരീക്ഷാ കേന്ദ്രങ്ങള്‍ അറിയാം

  • April 23, 2024
  • 1 min read
ജോലി നേടാൻ കാലിക്കറ്റിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ – കോഴ്സുകൾ, അപേക്ഷ തിയ്യതി, പരീക്ഷാ കേന്ദ്രങ്ങള്‍ അറിയാം
Share Now:

കാലിക്കറ്റ് സർവ്വകലാശാലയിൽ, പ്രവേശന പരീക്ഷാ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ്, പി.ജി. ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് & അനലിറ്റിക്സ് എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലെ (Project Mode Diploma Programmes) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ 2024 ഏപ്രിൽ 26 ന് അവസാനിക്കും.

കോഴ്സുകൾ

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍

  • യോഗ്യത: ഏതെങ്കിലും ബിരുദം
  • സീറ്റുകളുടെ എണ്ണം: 15
  • കോഴ്സ് ദൈർഘ്യം: 6 മാസം
  • ഇ.എം.എം.ആർ.സി പഠനവകുപ്പ് : 0494 2407279, 2401971

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ്

  • യോഗ്യത: പ്ലാൻ്റ് സയൻസ് ബോട്ടണി, ബയോടെക്നോളജി ലൈഫ് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ യുജി/പിജി
  • സീറ്റുകളുടെ എണ്ണം: 10
  • കോഴ്സ്ർ ദൈർഘ്യം: 1 വർഷം
  • ബോട്ടണി പഠനവകുപ്പ്: 0494 2407406, 2407407

പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻ്റ് അനലിറ്റിക്സ്

  • കോഴ്സ്ർ ദൈർഘ്യം:: 1 വർഷം
  • സീറ്റുകളുടെ എണ്ണം: 25
  • കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ്: 0494 2407325

അപേക്ഷ

ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in -> CUCAT എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർ ത്തീകരിക്കേണ്ടതാണ്.

അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Final Submit & Pay എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം അപേക്ഷകർ അവരുടെ ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിൻ്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രൻ്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

പരീക്ഷാ കേന്ദ്രങ്ങള്‍

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്.

പ്രിന്റ് ഔട്ടിൽ രേഖപ്പെടുത്തിയ വിവരങ്ങൾ വിദ്യാർത്ഥികൾ പരിശോധിച്ച് പ്രവേശന പരീക്ഷ തിയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പ്രവേശനം ആരംഭിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. : 0494 2407016, 2407017.

Share Now: