Explore

എം.ബി.ബി.എസ്. കഴിഞ്ഞവർക്ക് പി.ജി.ക്ക് പകരം പഠിക്കാവുന്ന മറ്റ് സ്ട്രീമുകൾ

  • November 7, 2023
  • 1 min read
എം.ബി.ബി.എസ്. കഴിഞ്ഞവർക്ക് പി.ജി.ക്ക് പകരം പഠിക്കാവുന്ന മറ്റ് സ്ട്രീമുകൾ
Share Now:

“ഒരു എം. ബി. ബി. എസ് പഠിച്ച് എടുക്കാൻ പെട്ട പാട് എനിക്കേ അറിയൂ .ഇനി വയ്യ പി. ജി കൂടിയെടുക്കാൻ. എങ്കിലും മെഡിക്കൽ ഫീൽഡിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹം”- ഇങ്ങനെ തോന്നാറുണ്ടോ? എങ്കിൽ അതിനുമുണ്ട് പരിഹാരം .

ആതുര സേവാ രംഗത്ത് എം. ബി. ബി. എസ് കഴിഞ്ഞവർക്ക് പി. ജി കൂടാതെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ , പി .എച് .ഡി , മാസ്റ്റേഴ്സ് എന്നിങ്ങനെ കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കാൻ അവസരമുണ്ട്. ഇന്ത്യയിലേ പ്രധാന ഇന്സ്ടിട്യൂട്ട്കൾ ആയ ഐ .ഐ .ടി, ഐ. ഐ. എസ്. ടി എന്നിവിടങ്ങളിൽ ഈ കോഴ്സുകൾ നൽകി വരുന്നു .

അതുകൊണ്ട് തന്നെ എം. ബി. ബി.എസ് കഴിഞ്ഞ ഒരു വിദ്യാർത്ഥിക്ക് തന്റെ അഭിരുചിക്ക് അനുസരിച്ച് ഇണങ്ങുന്ന കോഴ്സ് തിരഞ്ഞെടുത്ത് ആ മേഖലയിൽ നെയ്യ്‌പുണ്യം നേടാം . ഈ കോഴ്സ് പൂർത്തിയാകുന്നവർക്കും മെഡിക്കൽ ഫീൽഡിൽ തന്നെ സേവനം അനുഷ്ഠിക്കാൻ സാദിക്കും.

ഡ്യുവൽ സിഗ്രി, പബ്ളിക് ഹെൽത്ത് മാനേജ്മൻ്റ്, ഫാമിലി വെൽഫയർ, ബേസിക് & ക്ലിനിക്കൽ ന്യൂറോ സയൻസ്, മോഡേൺ ബയോളജി എന്നിങ്ങനെ നിരവധി കോഴ്സുകളുണ്ട്.

ഏത് കോഴ്സ് ,എവിടെ പഠിക്കാം

കോഴ്സ്, കോളേജ്, സ്ഥലം എന്നീ ക്രമത്തിൽ:

ന്യൂഡൽഹി

  • പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇൻ പബ്ളിക് ഹെൽത്ത് മാനേജ്മൻ്റ് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫയർ, ന്യൂഡൽഹി. (ഹോസ്പിറ്റൽ മാനേജ്മൻ്റ്, ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മെൻ്റ്‌, ഹെൽത്ത് പ്രമോഷൻ എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ, വിദൂര പഠന രീതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്).
  • പി.എച്ച്.ഡി. വിവിധ മേഖലകൾ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡൽഹി
  • പി .എച്ച്.സി. മോഡേൺ ബയോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് & ഇൻ്റഗ്രേറ്റീവ് ബയോളജി, ന്യൂ ഡൽഹി.
  • പി.എച്ച്.ഡി/പി.ജി. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്ലിനിക്കൽ ന്യൂട്രിഷൻ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ & ബൈലിയറി സയൻസ്, ന്യൂഡൽഹി.

ബാംഗളൂർ

  • പി. എച്ച്.ഡി ഇൻ ബേസിക് & ക്ലിനിക്കൽ ന്യൂറോ സയൻസ് – സെൻ്റർ ഫോർ ബ്രെയിൻ റിസർച്ച്, ബാംഗളൂർ.
  • പി.എച്ച്.ഡി- ഇവല്യൂഷണറി & ഇൻ്റഗ്രേറ്റീവ് ബയോളജി, ന്യൂറോ സയൻസ്, മോളിക്യുളാർ ബയോളജി & ജനറ്റിക്സ് – ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്ഡ് സയൻ്റിഫിക് റിസർച്ച്, ബാംഗളൂർ.
  • എം.എസ്സി ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് & ബയോടെക്നോളജി, ബംഗളൂരു.

ഹൈദരാബാദ്

  • പി.എച്ച്.ഡി ഇൻ മോഡേൺ ബയോളജി- സെൻ്റർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻ്റിംഗ് & ഡയഗണോസ്റ്റിക്സ്, ഹൈദരാബാദ്.
  • എം.എസ്സി- അപ്ലൈഡ് ന്യൂട്രിഷൻ, സ്പോർട്സ് ന്യൂട്രിഷൻ – ഐ.സി.എം.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, ഹൈദരാബാദ്

ഫരീദാബാദ്

  • പി.എച്ച്.ഡി. ബയോമെഡിക്കൽ സയൻസ് – ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഫരീദാബാദ്.
  • പി.എച്ച്.ഡി – വിവിധ മേഖലകൾ – റീജിയണൽ സെൻ്റർ ഫോർ ബയോടെക്നോളജി, ഫരീദാബാദ്.

തിരുവനന്തപുരം

  • പി.എച്ച്.ഡി. ഡിസീസ് ബയോളജി – രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം.
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്/ ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് – ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി, തിരുവനന്തപുരം.

മറ്റു സ്ഥാപനങ്ങൾ

  • മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മൻ്റ് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് & റിസർച്ച്, മുംബൈ
  • മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ സയൻസ് & ടെക്നോളജി – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ.
  • പി.എച്ച്.ഡി. ബയോടെക്നോളജി – നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, മൊഹാലി.
  • എം.എസ്.സി/പി.എച്ച്.ഡി. ന്യൂറോ സയൻസ് – നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്റർ, ഗുരുഗ്രാം
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് – ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി, ചെന്നൈ
  • എം.എസ്.സി. പബ്ലിക് ഹെൽത്ത് എൻ്റമോളജി, ഐ.സി.എം.ആർ വെക്ടർ കൺട്രോൾ റിസർച്ച് സെൻ്റർ, പുതുശ്ശേരി
  • സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ ടെക്നോളജി -ഐ.ഐ.എസ്.ടി, തിരുവനന്തപുരം, ഐ.ഐ.എസ്സി ബാംഗളൂർ – സംയുക്ത ഓൺലൈൻ പ്രോഗ്രാം
  • മാസ്‌റ്റേഴ്സ് – പി.എച്ച്.ഡി. ഡ്യുവൽ സിഗ്രി, മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ ടെക്നോളജി, ഐ.ഐ.ടി ജോദ്പൂർ, എയിംസ് ജോദ്പൂർ സംയുക്ത പ്രോഗ്രാം.
  • ഹെൽത്ത് കെയർ മാനേജ്‌മെന്റ്, ഡി വൈ പാട്ടീൽ യൂണിവേഴ്‌സിറ്റി, ഓൺലൈൻ മണിപ്പാൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ ഓൺലൈൻ എംബിഎ
  • പി.എച്ച്.ഡി. മെഡിക്കൽ ഡിവൈസസ്, പി.എച്ച്.സി. റെഗുലേറ്ററി അഫയേഴ്സ് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ & റിസർച്ച് – നിശ്ചിത കേന്ദ്രങ്ങൾ.

ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മെഡിക്കൽ ഫീൽഡിലെ വിവിധ മേഖലകളിൽ ജോലി ചെയ്യാൻ അവസരമുണ്ട്. ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇവർക്ക് പ്രവർത്തിക്കാം.

Summary: Apart from MD, there are several opportunities to continue in the medical field. You can choose courses like Postgraduate Diploma, PhD, Masters like Dual Degree, Public Health Management, Family Welfare etc, . Those who complete these courses have the opportunity to work in different areas of medical field.

Share Now: