Career News

NEST 2024-ന് അപേക്ഷിക്കാം

  • May 1, 2024
  • 1 min read
NEST 2024-ന് അപേക്ഷിക്കാം
Share Now:

സയൻസ് മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് പിജി/എം. എസ്.സിക്ക് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ NEST-2024 ന് അപേക്ഷ ക്ഷണിച്ചു. മെയ് 31 വൈകുന്നേരം വരെയാണ് അപേക്ഷിക്കാനുള്ള സമയം. NEST 2024-ന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.nestexam.in/ വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

  • 2022,2023 വർഷങ്ങളിൽ പ്ലസ് ടു സയൻസ് സ്ട്രീമിൽ പാസായവർക്കും ,2024-ൽ പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
  • പ്ലസ് ടു 60 ശതമാനം മാർക്കോടെ പാസായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
  • പ്രായപരിധിയില്ല.

കോഴ്‌സുകൾ

ബേസിക് സയൻസ് വിഷയങ്ങളായ ബയോളജി,ഫിസിക്സ്, മാത്തമറ്റിക്സ് ,കെമിസ്ട്രി വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് പി.ജി.

പ്രവേശന സ്ഥാപനങ്ങൾ

നെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ),യൂണിവേഴ്സിറ്റി ഓഫ് മുംബൈ – ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം-ഡി.എം.ഇ-സി.ഇ.ബി.എസ്) എന്നീ പ്രശസ്ത സ്ഥാപനങ്ങളിലാണ് പഠിക്കാൻ സാധിക്കുക.

സ്കോളർഷിപ്പോടെ പഠിക്കാം

നൈസറിലും യു.എം-ഡി.എഇ-സി.ഇ.ബി.എസിലും പ്രവേശനം നേടുന്നതിനപ്പുറമുള്ള നിരവധി ആനുകൂല്യങ്ങളും നെസ്റ്റ് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിലൂടെ ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഡി.എസ്.ടി ഇൻസ്‌പെയർ – ഷീ / ഡി.എ.ഇ ദിശ പദ്ധതികളുടെ ഭാഗമായി സ്കോളർഷിപ്പുകളും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും. ഈ സ്കോളർഷിപ്പുകൾ വർഷം തോറും 60,000 രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു, ഇന്റേൺഷിപ്പ് ഗ്രാൻറുകൾ 20,000 രൂപ വരെ ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ബാബ ആറ്റോമിക് റിസർച്ച് സെൻറർ (ബാർക്ക്) ട്രെയിനിംഗ് സ്കൂൾ പ്രവേശനത്തിനുള്ള നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

പരീക്ഷ പാറ്റേൺ

SubjectNo. of Questions
ബയോളജി20
കെമിസ്ട്രി20
മാത്തമാറ്റിക്സ്20
ഫിസിക്സ്20
Question paper pattern

പരീക്ഷ തീയതി: ജൂൺ 30
പരീക്ഷാ രീതി: ഒബ്ജക്ടീവ് രീതിയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
മാർക്കിംഗ്:
ശരിയുത്തരം: 3 മാർക്ക്
തെറ്റായ ഉത്തരം: -1 മാർക്ക്
ഒരു വിഷയത്തിൽ പരമാവധി: 60 മാർക്ക്
മൊത്തം സ്കോർ: നാല് വിഷയങ്ങളും എഴുതിയാലും, റാങ്കിംഗിനായി പരിഗണിക്കുന്നത് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ സ്കോറാണ്.
ഫലപ്രഖ്യാപനം: ജൂലൈ 10

സിലബസ്

NEST 2024 പരീക്ഷയുടെ പാഠ്യപദ്ധതി പ്രധാനമായും 11-12 ക്ലാസുകളിലെ NCERT/CBSE യുടെ സയൻസ് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. NEST പരീക്ഷയുടെ വിശദമായ പാഠ്യപദ്ധതി ഈ രേഖയുടെ അവസാനം ‘‘Syllabus for NEST 2024’ എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്നു. പാഠ്യപദ്ധതി NEST 2024 വെബ്സൈറ്റിൽ നിന്നും, (www.nestexam.in) ഡൗൺലോഡ് ചെയ്യാനും സാധിക്കും.

അപേക്ഷ ഫീസ്

  • ആൺകുട്ടികൾക്ക് :1400/-
  • പെൺകുട്ടികൾ/പിന്നോക്ക വിഭാഗക്കാരെ(SC/സST) /ഭിന്നശേഷിക്കാർ :700/-

NEST 2024-ന് അപേക്ഷിക്കേണ്ട വിധം

  • NEST 2024 പരീക്ഷക്കായുളള ഒഫീഷ്യൽ വെബ്സൈറ്റായ https://www.nestexam.in/ പോവുക.
  • സൈറ്റിൽ ഇമെയിലും മൊബൈൽ നമ്പറും വച്ച് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും കൊടുത്ത് ഓൺലൈനായി അപേക്ഷ പൂരിപ്പിയ്ക്കുക.
  • എക്സാം സെൻ്റർ തിരഞ്ഞെടുത്ത ശേഷം സബ്മിറ്റ് ചെയുക.
  • പിന്നീട് SBI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/യുപിഐ എന്നിവയിലൂടെ പേയ്മെൻ്റ് നടത്തുക.
  • അപേക്ഷയുടെ കൺഫർമേഷൻ പേജിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

കേരളത്തിൽ എല്ലാ ജില്ലകളിലുമുൾപ്പടെ 129 കേന്ദ്രങ്ങളുണ്ട്. അപേക്ഷകർക്ക് 3 കേന്ദ്രങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

Summary:The National Entrance Screening Test (NEST) offers the opportunity to pursue a five-year integrated PG/MSc program in Biology, Chemistry, Physics or Mathematics at prestigious institutes. Applicants who have passed the Class 12 science stream exams in 2022 or 2023, or are appearing for the exam in 2024, can apply by May 31st. The application process is online at https://www.nestexam.in/. Those selected are eligible for scholarships and internships through the DST Inspire-SHE/DAE DISHA programs. The exam will be held on June 30th as a computer-based objective test. For more information and to apply, visit the official website.

Share Now: