Career News

ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സുകൾ ചുരുങ്ങിയ ചെലവിൽ

  • November 1, 2023
  • 1 min read
ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സുകൾ ചുരുങ്ങിയ ചെലവിൽ
Share Now:

ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മേഖല ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ്. ചരക്കുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായും സമയബന്ധിതമായും എത്തിക്കുന്ന പ്രക്രിയയാണിത്.

ഗതാഗതം, സംഭരണം, വിതരണം, അന്താരാഷ്ട്ര വ്യാപാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലയിൽ വ്യത്യസ്ത തൊഴിൽ ഒഴിവുകൾ ലഭ്യമാണ്, കൂടാതെ വിദ്യാഭ്യാസവും പരിചയവും ഉള്ളവർക്ക് ഉയർന്ന ശമ്പളം നേടാൻ കഴിയും.

ഉയർന്ന തൊഴിൽ സാധ്യത കണക്കിലെടുത്തുകൊണ്ട് നമ്മുടെ കേരള സർക്കാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മേഖലയിൽ വിവിധയിനം കോഴ്സുകൾ അവതരിപ്പിക്കുന്നുണ്ട്.

എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് സർക്കാർ അംഗീകൃത കോളേജുകളിൽ ചേർന്ന് ഒരു വർഷത്തെ പ്രൊഫഷണൽ/അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്സ് വളരെ ചുരുങ്ങിയ ചെലവിൽ പഠിക്കാനാകും.

ഈ പദ്ധതി ലോജിസ്റ്റിക്സ് മേഖലയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉയർന്ന തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഈ മേഖലയിലെ കേരളത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

ലോകത്തെമ്പാടുമുള്ള വാണിജ്യ രംഗത്തുള്ള ലോജിസ്റ്റിക്സ് മേഖലയിൽ Inventory manager, Warehouse manager, Logistics manager, Warehouse clerk, Inventory officer, Supply chain manager, Production manager, Import and export officer, Logistics analyst, Transportation analyst, Purchase executive, Customer service manager, Information service manager തുടങ്ങിയ നിരവധി തൊഴിലവസരങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

എവിടെ, എങ്ങനെ, എപ്പോൾ, ആർക്ക് പഠിക്കാം?

  • ഒരു വർഷം ദൈർഘ്യമുള്ള തുടർ വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകൾ റെഗുലറായും, ശനി, ഞായർ, മോർണിങ്ങ്, ഈവനിങ്ങ് തുടങ്ങിയ പാർട്ട് ടൈം ബാച്ചുകൾ ആയും ഓൺലൈൻ ആയും പഠിക്കുവാൻ സാധിക്കും.
  • ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, മറ്റു ജോലികളിൽ വ്യാപൃതരായ എസ്എസ്എൽസി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ പഠിക്കാം.
  • കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ അംഗീകാരവും അറ്റസ്റ്റേഷനും ഓൺലൈൻ വെരിഫിക്കേഷനോടു കൂടിയ CCEK (Centre For Continuing Education Kerala) സർട്ടിഫിക്കേഷനുമൊപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC (National Skill Development Corporation) സർട്ടിഫിക്കേഷനും നേടാവുന്നതുമാണ്.
  • പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും (കാലാവധി: 1 വർഷം) പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ (കാലാവധി: 6 മാസം) കോഴ്സുകളും പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്.

സംവരണം:

  • ഓരോ കോഴ്സിനും അനുവദിച്ചിട്ടുള്ള മൊത്തം സീറ്റുകളുടെ 10% പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
  • കൂടാതെ ഓരോ കോഴ്‌സിനും മൊത്തം അനുവദിച്ചിട്ടുള്ള സീറ്റിന്റെ 5% SEBC/OEC വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും 5% BPL വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്.
  • എന്നാൽ സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനം പൂർണമായും അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് അനുസൃതമായിരിക്കും നടപ്പിലാക്കുന്നത്.

അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.ccekcampus.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്.

കൂടാതെ പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിൽ നിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കുന്നതാണ്. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായും, അപേക്ഷാ ഫോം ലഭിക്കുന്നതിനായും ബന്ധപ്പെടേണ്ട നമ്പറുകൾ, വെബ്സൈറ്റ് എന്നിവ :

Trivandrum / Kollam – 8943721010.

Alappuzha / Pathanamthitta / Kottayam / Idukki – 8943691010.

Palakkad / Malappuram / Calicut / Wayanad / Kannur / Kasargod – 8943561010.

Thrissur / Ernamkulam – 8943651010.

വെബ്സൈറ്റ് : www.ccekcampus.org.

Summary: The Kerala government is offering professional and advanced diploma courses in shipping and logistics. Students with SSLC/Plus Two/Degree qualifications can enroll in one-year courses at government-accredited colleges for a very low cost. This program will also help to create more employment opportunities for students in Kerala in the logistics sector.

Share Now: