November 23, 2024
General

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷനുള്ള അവസരം

  • October 22, 2024
  • 1 min read
മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷനുള്ള അവസരം
Share Now:

2024-ലെ ആയുർവേദ/ ഹോമിയോ, സിദ്ധി/ യുനാനി / അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി/ കോ ഓപ്പറേഷൻ ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച്/ എൻവയൺമെന്റൽ സയൻസ്/ ബയോടെക്നോളജി (അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.

മേൽപറഞ്ഞ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ “Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.

ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 23.10.2024 ഉച്ചയ്ക്ക് 2.00 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.

23.10.2024 ഉച്ചയ്ക്ക് 2.00 മണി വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയൂർവേദ ഹോമിയോ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് 24.10.2024 ന് പ്രസിദ്ധീകരിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Summary: Medical allied courses: Chance for option confirmation of Third phase allotment.

Share Now:

Leave a Reply

Your email address will not be published. Required fields are marked *